വാ​ടാ​ന​പ്പി​ള്ളി​യി​ൽ ക​ട​ൽ​ക്ഷോ​ഭം
Thursday, August 22, 2024 1:01 AM IST
വാ​ടാ​ന​പ്പി​ള്ളി: വാ​ടാ​ന​പ്പി​ള്ളി ബീ​ച്ച് ഫ​സ​ൽ​ന​ഗ​റി​ൽ ക​ട​ൽ​ക്ഷോ​ഭം. ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് തി​ര​യ​ടി​ച്ച് ക​ര​യി​ലേ​ക്കു ക​യ​റി​യ​ത്. ആ​റോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി. സീ​വാ​ൾ റോ​ഡ് ഒ​ലി​ച്ചു​പോ​യി. ഭി​ത്തി​ക​ൾ ത​ക​ർ​ന്നി​ട​ത്താ​ണു ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​യ​ത്.

പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. വെ​ള്ളം​ക​യ​റി​യ​തോ​ടെ കു​ടും​ബ​ങ്ങ​ൾ മാ​റി​ത്താ​മ​സി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ക​ല്ല​ടി​ക്കു​ക​യോ മ​ണ​ൽ​ച്ചാ​ക്കു​ക​ൾ നി​ര​ത്തുകയോ ചെയ്തില്ലെങ്കിൽ വെ​ള്ളം​ക​യ​റി വീ​ടു​ക​ൾ ത​ക​രു​മെ​ന്ന നി​ല​യി​ലാ​ണ്.