പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓഫീസ് നി​ർ​മാ​ണ​ത്തി​ന് 4.50 കോ​ടി
Thursday, August 22, 2024 1:01 AM IST
പാ​റ​ളം:​ നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 2022-23 ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പു​തി​യ കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​ന് സ​ർ​ക്കാ​രി​ൽ നി​ന്നു 4.50 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി സി​.സി. മു​കു​ന്ദ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.

3.50 കോ​ടി രൂ​പ സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ തു​ക​യാ​യും 1 കോ​ടി രൂ​പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ന​ത് ഫ​ണ്ടി​ൽ നി​ന്നും വി​നി​യോ​ഗി​ക്ക​ണം.

പ​ഴ​യ​കെ​ട്ടി​ടം ശോ​ച​നീ​യ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് ബ​ജ​റ്റി​ൽ പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം സി.സി. മു​കു​ന്ദ​ൻ എം​എ​ൽ​എ​യാ​ണ് സ​ർ​ക്കാ​രി​ലേ​ക്ക് പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് നി​വേ​ദ​നം സ​മ്മ​ർ​പ്പി​ച്ച​ത്. ത​ദ്ദേ​ശ​സ്വ​യംഭ​ര​ണ​വ​കു​പ്പി​നാ​ണ് പ​ദ്ധ​തി നി​ർ​വ​ഹ​ണ ചു​മ​ത​ല.

സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് നി​ർ​മാ​ണം തു​ട​ങ്ങാ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.