ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്ക് അ​ഭി​മാ​ന​മാ​യി സ​ബ് ക​ള​ക്ട​ര്‍ അ​ഖി​ല്‍ മേ​നോ​ന്‍
Thursday, August 22, 2024 1:01 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ''സ​ന്തോ​ഷം, എ​ല്ലാം ഭം​ഗി​യാ​ക്കി തീ​ര്‍​ക്കു​മെ​ന്നു പ്ര​തീ​ക്ഷ'', സ​ബ് ക​ള​ക്ട​റാ​യി നി​യ​മ​നം ല​ഭി​ച്ച അ​ഖി​ല്‍ വി. ​മേ​നോ​ന്‍റെ അ​മ്മ ബി​ന്ദു​ടീ​ച്ച​റു​ടെ വാ​ക്കു​ക​ൾ. മ​ക​ന്‍റെ പു​തി​യ നി​യ​മ​ന​ത്തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. സ്വ​ന്തം നാ​ട്ടി​ല്‍ ഭാ​ഗി​യാ​യി ജോ​ലി​ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ടീ​ച്ച​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​ര​ന്‍ ജി​ല്ല​യു​ടെ സ​ബ് ക​ള​ക്ട​റാ​യി നി​യ​മി​ത​നാ​യ​തി​ല്‍ ഏ​റെ അ​ഭി​മാ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. പ്ര​വാ​സി​യാ​യി​രു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട കാ​രു​കു​ള​ങ്ങ​ര മ​ണ്ണാ​ത്തി​ക്കു​ളം റോ​ഡി​ല്‍ ഗോ​വി​ന്ദ് നി​വാ​സി​ല്‍ വി​പി​ന്‍ മേ​നോ​ന്‍റെ​യും ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഹി​ന്ദി റി​ട്ട. അ​ധ്യാ​പി​ക ബി​ന്ദു​വി​ന്‍റെ​യും മ​ക​നാ​ണ്.

2022 ല്‍ ​സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 66-ാം റാ​ങ്കാ​ണ് അ​ഖി​ല്‍ വി. ​മേ​നോ​ന്‍ നേ​ടി​യ​ത്. 2021 ല്‍ ​കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ ആ​റാം​റാ​ങ്ക് നേ​ടി​യി​രു​ന്നു. കൊ​ച്ചി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്നും നി​യ​മ​പ​രീ​ക്ഷ​യി​ല്‍ ര​ണ്ടാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ അ​ഖി​ല്‍ ക​ലാ​പ്ര​തി​ഭ​യു​മാ​യി​രു​ന്നു. മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി. ​ഭാ​നു​മ​തി​ടീ​ച്ച​റു​ടെ പേ​ര​ക്കു​ട്ടി​യാ​ണ് അ​ഖി​ല്‍. ഭാ​നു​മ​തി​ടീ​ച്ച​ര്‍ അ​ഖി​ലി​ന്‍റെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​ണ് താ​മ​സം. സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് ചാ​ല​ക്കു​ടി ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ അ​ശ്വ​തി സ​ഹോ​ദ​രി​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റാ​യി സേ​വ​നം ചെ​യ്യു​മ്പോ​ഴാ​ണ് പു​തി​യ നി​യ​മ​നം. ഡ​ല്‍​ഹി​യി​ല്‍ പ​രി​ശീ​ല​ന​ത്തി​ലു​ള്ള അ​ഖി​ല്‍ ര​ണ്ടു​ദി​വ​സ​ത്തി​ന​കം നാ​ട്ടി​ലെ​ത്തും.