കേര​ള​ത്തി​ലെ യു​വാ​ക്ക​ള്‍ തൊ​ഴി​ല്‍തേ​ടി പ​ലാ​യ​നം ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍
Thursday, August 22, 2024 1:01 AM IST
ക​ല്ലൂ​ര്‍: കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ള്‍ തൊ​ഴി​ല്‍ തേ​ടി പ​ലാ​യ​നം ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും തൊ​ഴി​ല്‍വ​കു​പ്പ് കൃ​ത്യ​മാ​യി ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്നും ബിജെപി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

റ​ഷ്യ​ന്‍ സൈ​ന്യ​ത്തി​ന് നേ​രെ​യു​ണ്ടാ​യ യു​ക്രൈ​ന്‍ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട തൃ​ക്കൂ​ര്‍ നാ​യ​ര​ങ്ങാ​ടി സ്വ​ദേ​ശി സ​ന്ദീ​പി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ശോ​ഭ സു​രേ​ന്ദ്ര​ന്‍.

ഇ​വി​ടു​ത്തെ ചെ​റു​പ്പ​ക്കാ​ര്‍ ഇ​ഷ്ട​പ്പെ​ട്ട​ല്ല വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​ത്. ന​ല്ല രീ​തി​യി​ല്‍ തൊ​ഴി​ലെ​ടു​ക്കാ​നും ഉ​റ​പ്പാ​ക്കി മാ​ത്രം ജീ​വി​ക്കാ​നും സാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ത്രം കു​ട്ടി​ക​ളെ വി​ദേ​ശ​ത്ത​യ​ച്ചാ​ല്‍ മ​തി, അ​ല്ലെ​ങ്കി​ല്‍ ഇ​തേ തൊ​ഴി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ന​മ്മു​ടെ നാ​ട്ടി​ല്‍ ഉ​റ​പ്പാ​ക്ക​ണം. അ​തി​ന് സം​സ്ഥാ​ന തൊ​ഴി​ല്‍ മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും ശോ​ഭ പ​റ​ഞ്ഞു.

സ​ന്ദീ​പി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു. സു​രേ​ഷ്‌​ ഗോ​പി​യു​മാ​യി വി​ഷ​യം ച​ര്‍​ച്ച ചെ​യ്‌​തെ​ന്നും ശോ​ഭ സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

സ​ന്ദീ​പി​ന്‍റെ മാ​താ​പി​താ​ക്ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും സ​മാ​ശ്വ​സി​പ്പി​ച്ച ശേ​ഷ​മാ​ണ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍ മ​ട​ങ്ങി​യ​ത്. ബി​ജെ​പി ആ​മ്പ​ല്ലൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ജി. രാ​ജേ​ഷ്, സ​ജീ​വ​ന്‍ തൃ​ക്കൂ​ര്‍, സ​ന്ദീ​പ് ആ​മ്പ​ല്ലൂ​ര്‍, ഷാ​ജി കോ​റ്റു​കു​ളം, സൂ​ര​ജ് ഞെ​ള്ളൂ​ര്‍, അ​ബ്ബാ​സ് എ​ന്നി​വ​രും ശോ​ഭാ സു​രേ​ന്ദ്ര​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.