മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്പി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം
Thursday, August 22, 2024 1:01 AM IST
മേ​ലൂ​ർ: മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ ഭ​ര​ണ​സ​മി​തി ന​ട​ത്തു​ന്ന അ​ഴി​മ​തി​ക്കെ​തി​രെ​യും അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​ത്തി​ൽ ന​ട​ത്തി​യ പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​നെ​തി​രെ​യും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്പി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ വ​ലി​യ അ​ഴി​മ​തി​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പി​രി​ച്ചെ​ടു​ക്കു​ന്ന തു​ക​യി​ൽ ഭൂ​രി​ഭാ​ഗ​വും വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കു​ക​യും വ​ള​രെ തു​ച്ഛ​മാ​യ തു​ക​യാ​ണ് ഹ​രി​ത​ക​ർ​മ്മ​സേ​ന​യ്ക്കു ന​ല്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ൽ വ​ക​യി​രു​ത്തു​ന്ന ഫ​ണ്ടു​ക​ൾ വി​നി​യോ​ഗി​ക്കാ​തെ തി​രി​കെ സ​ർ​ക്കാ​രി​ലേ​ക്കെ​ത്തി​ക്കു​ന്ന അ​ഡ്ജ​സ്റ്റ്മെ​ന്‍റ് പേ​പ്പ​ർ​വ​ർ​ക്ക് മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫ് ചെ​യ്യു​ന്ന​തെ​ന്നും സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് കെ​പി​സി​സി സെ​ക്ര​ട്ട​റി എ. ​പ്ര​സാ​ദ് പ​റ​ഞ്ഞു.

മേ​ലൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മേ​നോ​ത്ത് നേ​തൃ​ത്വം ന​ൽ​കി. പ​രി​യാ​രം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​ടി. ഡേ​വി​സ്, മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. തോ​മ​സ്, ഡി​സി​സി സെ​ക്ര​ട്ട​റി പി.​കെ. ഭാ​സി, ബ്ലോ​ക്ക് മെ​മ്പ​ർ വ​ന​ജ ദി​വാ​ക​ര​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. ആ​ന്‍റ​ണി ഷാ​ജ​ൻ മാ​ട​വ​ന, ജോ​സ​ഫ് പൈ​നാ​ട​ത്ത്, പി.​വി. പാ​പ്പ​ച്ച​ൻ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ പി.​എ. സാ​ബു, ജാ​ൻ​സി പൗ​ലോ​സ്, റി​ൻ​സി രാ​ജേ​ഷ്, ഷീ​ജ പോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.