കാണാതായ നിയമവിദ്യാർഥി പെരിയാറിൽ മരിച്ച നിലയിൽ
Friday, April 4, 2025 2:26 AM IST
ആലുവ: കാണാതായ നിയമവിദ്യാർഥിയുടെ മൃതദേഹം പെരിയാറിൽ മാർത്താണ്ഡവർമ പാലത്തിനു താഴെ കണ്ടെത്തി. തിരുവനന്തപുരം പാറ്റൂർ ഇഎംഎസ് നഗറിൽ വയലിൽ ഭവൻ അതുൽ പി. ഷാബു (21) വാണ് മരിച്ചത്. എൻഎഡി മണലിമുക്ക് നുവാൽസിലെ രണ്ടാംവർഷ എൽഎൽബി വിദ്യാർഥിയാണ്.
സമീപത്തു വാടകയ്ക്ക് താമസിക്കുന്ന അതുലിനെ ബുധനാഴ്ചയാണു കാണാതായത്. രാത്രിയോടെ മാർത്താണ്ഡവർമ പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അതുലിന്റെ ബൈക്കും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു.
തുടർന്ന് ആലുവ അഗ്നിരക്ഷാസേന പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ഒന്പതിന് പെരിയാറിൽ വീണ്ടും നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെടുത്തത്.
സംസ്കാരം ഇന്ന് 11ന് പാളയം സെന്റ് മേരീസ് പള്ളിയിൽ. പിതാവ്: മുൻ ലോകായുക്ത ജിപി അഡ്വ. എച്ച്.പി. ഷാബു. അമ്മ: ഡോ. റീന. സഹോദരങ്ങൾ: ആർഷ, അശ്വതി.