പാ​​​​ലാ: മാ​​​​ര്‍ സ്ലീ​​​​വാ മെ​​​​ഡി​​​​സി​​​​റ്റി​​​​യി​​​​ല്‍ ആ​​​​യു​​​​ഷ് വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ഹോ​​​​മി​​​​യോ​​​​പ്പ​​​​തി വ​​​​കു​​​​പ്പി​​​​ന്‍റെ സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ വി​​​​പു​​​​ല​​​​പ്പെ​​​​ടു​​​​ത്തി. ഹോ​​​​മി​​​​യോ​​​​പ്പ​​​​തി രം​​​​ഗ​​​​ത്തെ വി​​​​ദ​​​​ഗ്ധ​​​​ര്‍ ഉ​​​​ള്‍പ്പെ​​​​ടു​​​​ന്ന സം​​​ഘ​​​മാ​​​​ണ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ഹോ​​​​മി​​​​യോ​​​​പ്പ​​​​തി ചി​​​​കി​​​​ത്സ​​​​ക​​​​ള്‍ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്‍കു​​​​ന്ന​​​​ത്.

കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ ആ​​​​യു​​​​ഷ് വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ദേ​​​​ശീ​​​​യ ഹോ​​​​മി​​​​യോ​​​​പ്പ​​​​തി ക​​​​മ്മീ​​​​ഷ​​​​ന്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ അ​​​​സ​​​​സ്‌​​​​മെ​​​​ന്‍റ് ആ​​​​ന്‍ഡ് റേ​​​​റ്റിം​​​​ഗ് ബോ​​​​ര്‍ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്ന ഡോ.​​​​കെ.​​​​ആ​​​​ര്‍.​ ജ​​​​നാ​​​​ര്‍ദ​​​​ന​​​​ന്‍ നാ​​​​യ​​​​ര്‍ ഹോ​​​​മി​​​​യോ​​​​പ്പ​​​​തി വ​​​​കു​​​​പ്പി​​​​ല്‍ സീ​​​​നി​​​​യ​​​​ര്‍ ക​​​​ണ്‍സ​​​​ള്‍ട്ട​​​​ന്‍റാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു.

കു​​​​റി​​​​ച്ചി നാ​​​​ഷ​​​​ണ​​​​ല്‍ ഹോ​​​​മി​​​​യോ​​​​പ്പ​​​​തി റി​​​​സ​​​​ര്‍ച്ച് ഇ​​​​ന്‍സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഇ​​​​ന്‍ മെ​​​​ന്‍റ​​​​ല്‍ ഹെ​​​​ല്‍ത്ത് മു​​​​ന്‍ പ്രി​​​​ന്‍സി​​​​പ്പ​​​​ലും സൈ​​​​ക്യാ​​​​ട്രി വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി​​​​യു​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. തി​​​​ങ്ക​​​​ള്‍, ചൊ​​​​വ്വ, വ്യാ​​​​ഴം ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ണ്. കി​​​​ട​​​​ത്തി ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യും വി​​​​പു​​​​ല​​​​മാ​​​​യ സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ട്.

കാ​​​​ന്‍സ​​​​ര്‍ രോ​​​​ഗി​​​​ക​​​​ള്‍ക്കാ​​​​യി പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് മെ​​​​ഡി​​​​സി​​​​ന്‍ ചി​​​​കി​​​​ത്സ​​​​യും ല​​​​ഭ്യ​​​​മാ​​​​ണ്. ആ​​​​ധു​​​​നി​​​​ക ചി​​​​കി​​​​ത്സ​​​​യോ​​​​ടൊ​​​​പ്പം ആ​​​​യു​​​​ര്‍വേ​​​​ദം, നാ​​​​ച്ചു​​​​റോ​​​​പ്പ​​​​തി, ഹോ​​​​മി​​​​യോ​​​​പ്പ​​​​തി, സി​​​​ദ്ധ ചി​​​​കി​​​​ത്സ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​മു​​​​ള്ള മാ​​​​ര്‍ സ്ലീ​​​​വാ മെ​​​​ഡി​​​​സി​​​​റ്റി​​​​യി​​​​ല്‍ പ്രാ​​​​യ​​​​ഭേ​​​​ദ​​​മെ​​​​ന്യേ​​​​യു​​​​ള്ള​​​​വ​​​​ര്‍ ഹോ​​​​മി​​​​യോ​​​​പ്പ​​​​തി ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി എ​​​​ത്തു​​​​ന്നു​​​​ണ്ട്. കു​​​​ട്ടി​​​​ക​​​​ളി​​​​ലെ ഓ​​​​ട്ടി​​​​സം ഉ​​​​ള്‍പ്പെ​​​​ടെ ചി​​​​കി​​​​ത്സ​​​​ക​​​​ള്‍ക്ക് സീ​​​​നി​​​​യ​​​​ര്‍ ക​​​​ണ്‍സ​​​​ള്‍ട്ട​​​ന്‍റ് ഡോ.​​​​ഇ.​​​​എ​​​​സ്.​ രാ​​​​ജേ​​​​ന്ദ്ര​​​​ന്‍റെ സേ​​​​വ​​​​നം എ​​​​ല്ലാ ബു​​​​ധ​​​​നാ​​​​ഴ്ച​​​​ക​​​​ളി​​​​ലും ല​​​​ഭ്യ​​​​മാ​​​​ണ്.


ഹോ​​​​മി​​​​യോ​​​​പ്പ​​​​തി ചി​​​​കി​​​​ത്സ​​​​യി​​​​ലെ വി​​​​ദ​​​​ഗ്ധ ഡോ​​​​ക്‌​​​ട​​​ര്‍മാ​​​​രാ​​​​യ ഡോ.​ ​​​റോ​​​​യി സ​​​​ഖ​​​​റി​​​​യ, ഡോ.​ ​​​ഷാ​​​​ന്‍സി റെ​​​​ജി എ​​​​ന്നി​​​​വ​​​​രു​​​​ടെ സേ​​​​വ​​​​ന​​​​ങ്ങ​​​​ളും ല​​​​ഭ്യ​​​​മാ​​​​ണ്.

രോ​​​​ഗി​​​​ക​​​​ള്‍ക്ക് സൗ​​​​ജ​​​​ന്യ ക​​​​ണ്‍സ​​​​ള്‍ട്ടേ​​​​ഷ​​​​ന്‍ തു​​​​ക​​​​യി​​​​ല്‍ ഹോ​​​​മി​​​​യോ​​​​പ്പ​​​​തി വ​​​​കു​​​​പ്പി​​​​ലെ ഡോ​​​​ക്‌​​​ട​​​​ര്‍മാ​​​​രെ കാ​​​​ണു​​​​ന്ന​​​​തി​​​​ന് അ​​​​വ​​​​സ​​​​രം ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് മാ​​​​ര്‍ സ്ലീ​​​​വ മെ​​​​ഡി​​​​സി​​​​റ്റി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​ക്‌​​​ട​​​ര്‍ മോ​​​​ണ്‍.​​​​ജോ​​​​സ​​​​ഫ് ക​​​​ണി​​​​യോ​​​​ടി​​​​ക്ക​​​​ല്‍, ആ​​​​യു​​​​ഷ് വി​​​​ഭാ​​​​ഗം ഡ​​​​യ​​​​റ​​​ക്‌​​​ട​​​ര്‍ ഫാ.​​​​ മാ​​​​ത്യു ചേ​​​​ന്നാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.