നടിയെ ആക്രമിച്ച കേസ്: ജൂണില്‍ വിധി ഉണ്ടായേക്കും
Thursday, April 3, 2025 3:10 AM IST
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണനടപടികള്‍ പൂര്‍ത്തിയാകുന്നു.കോടതികള്‍ക്ക് മധ്യവേനലവധി ആരംഭിക്കുന്ന ഈമാസം 11ന് ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയാക്കാനാണു തീരുമാനം.
തുടര്‍ന്ന് കേസ് വിധി പറയാന്‍ മാറ്റും. ജൂണ്‍ ആദ്യവാരത്തോടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞേക്കും. 2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2020 ജനുവരിയിലാണ് വിചാരണ ആരംഭിച്ചത്. 261 സാക്ഷികളെയാണു കേസില്‍ വിസ്തരിച്ചത്.
2017 ഫെബ്രുവരി രണ്ടിനാണ് ഓടുന്ന വാഹനത്തില്‍ കൊച്ചിയില്‍ യുവനടി അതിക്രമത്തിനിരയായത്. ആദ്യഘട്ടത്തില്‍ പ്രതിചേര്‍ക്കാതിരുന്ന നടന് ദിലീപിനെ ഡബ്ല്യുസിസിയുടെ ഇടപെടലിനെത്തുടര് ന്നാണ് എട്ടാം പ്രതിയാക്കിയത്.
2017 ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായി. 86 ദിവസത്തിനു ശേഷം ജാമ്യം ലഭിച്ചു. 1600 രേഖകളാണു കേസില്‍ കൈമാറിയത്.