പിക്കപ്പ് വാൻ മറിഞ്ഞ് ഏഴുപേർക്കു പരിക്ക്
Friday, April 4, 2025 2:26 AM IST
കാലടി: കാലടി പ്ലാന്റേഷനിൽ മൂലേപ്പാറയ്ക്കു സമീപം പിക്കപ്പ് വാൻ മറിഞ്ഞ് ജാർഖണ്ഡ് സ്വദേശികളായ ഏഴുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ആറോടെ അയ്യമ്പുഴ മൂലേപ്പാറയ്ക്ക് സമീപമായിരുന്നു അപകടം.