സമ്മർ ബംപർ: 10 കോടി SG 513715 നമ്പർ ടിക്കറ്റിന്
Thursday, April 3, 2025 3:10 AM IST
പാലക്കാട്: ഇത്തവണത്തെ കേരള ഭാഗ്യക്കുറി സമ്മര്‍ ബംപര്‍ പത്തുകോടി ഒന്നാംസമ്മാനം ലഭിച്ചതു പാലക്കാട് വിറ്റ എസ്ജി 513715 നമ്പര്‍ ടിക്കറ്റിന്.
പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം കിംഗ്സ്റ്റാർ ലോട്ടറി ഏജൻസി നടത്തുന്ന സുരേഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. ഇവിടെനിന്നു ധനലക്ഷ്മി ലോട്ടറി ഏജന്‍സീസ് ഹോള്‍സെയിലായി എടുത്ത ടിക്കറ്റുകളിലൊന്നിനാണു സമ്മാനം ലഭിച്ചത്. 180 ടിക്കറ്റുകളാണു ധനലക്ഷ്മി ഏജന്‍സീസിനു നല്‍കിയത്.
മുന്‍പും സുരേഷ് വിറ്റ് ടിക്കറ്റിനു ഭാഗ്യം തേടിയെത്തിയിട്ടുണ്ട്. മണ്‍സൂണ്‍ ബംപറിലെ രണ്ടു കോടി ഇവിടെയാണ് അടിച്ചത്. 50-50 ടിക്കറ്റിലെ അന്‍പതു ലക്ഷവും കിംഗ്സ്റ്റാർ ഏജൻസിയിൽ വിറ്റ ടിക്കറ്റിനു ലഭിച്ചിരുന്നു. കൂടാതെ, ഒരു വര്‍ഷം 25 ഒന്നാംസമ്മാനമെന്ന റിക്കാര്‍ഡും സുരേഷിനു സ്വന്തമാണ്. ഒരു ലക്ഷത്തിമുപ്പതിനായിരം ബംപര്‍ ടിക്കറ്റാണ് ഇത്തവണ സുരേഷ് വിറ്റത്.