ഉഷ്ണതരംഗം: കന്നുകാലികൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി
Thursday, April 3, 2025 3:10 AM IST
തിരുവനന്തപുരം: ഉഷ്ണതരംഗം മൂലം കന്നുകാലികൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യാൻ മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിർദേശം നൽകി.
സംസ്ഥാനം ഒട്ടാകെ വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയിലെ ഉന്നതതല ഉദ്യോഗസ്ഥരുടെ ഓൺലൈൻ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഉഷ്ണതരംഗം മൂലം വിവിധ ജില്ലകളിൽ കന്നുകാലികളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ അവിടങ്ങളിൽനിന്നും പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള രേഖകൾ അടിയന്തരമായി ക്രോഡീകരിച്ചു കർഷകർക്ക് നഷ്ടപരിഹാരം ഉടൻതന്നെ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശിച്ചു.
സംസ്ഥാനത്തു ഉഷ്ണതാപം മൂലം 106 പശുക്കളും 12 എരുമകളും എട്ട് ആടുകളും ചത്തിട്ടുണ്ട്.