വിഷു ബംപർ: ഒന്നാം സമ്മാനം 12 കോടി; ടിക്കറ്റുകൾ വിപണിയിൽ
Thursday, April 3, 2025 3:10 AM IST
തിരുവനന്തപുരം: ഈ വർഷത്തെ വിഷു ബംപർ (ബിആർ 103) ഭാഗ്യക്കുറി വിപണിയിൽ എത്തി.
12 കോടി രൂപയാണ് ഇത്തവണത്തെ വിഷു ബംപറിന് ഒന്നാം സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്.
ആറ് സീരിസുകളിലായി വില്പന/dക്കെത്തിയ വിഷു ബംപറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറു സീരീസുകളിലും നൽകും. മൂന്ന്, നാല് സമ്മാനങ്ങളും ഇതേ പ്രകാരം യഥാക്രമം 10 ലക്ഷം, 5 ലക്ഷം എന്ന ക്രമത്തിലും ലഭിക്കും.
ടിക്കറ്റൊന്നിന് 300 രൂപ വിലയുള്ള വിഷുബമ്പറിൽ 5000 മുതൽ 300 രൂപയിൽ അവസാനിക്കുന്ന ചെറിയ സമ്മാനങ്ങളും ഉണ്ട്. മേയ് 28 ന് ഉച്ചകഴിഞ്ഞ് രണ്ടിനാണു നറുക്കെടുപ്പ്.