മുനന്പം: നിലപാട് മാറ്റിയവർക്കു തിരിച്ചടി നേരിടേണ്ടിവരുമെന്ന് ആക്ട്സ്
Thursday, April 3, 2025 3:10 AM IST
ചെറായി: മുനമ്പം സമരത്തിന് പിന്തുണ അറിയിക്കുകയും പിന്നീട് നിലപാട് മാറ്റുകയും ചെയ്തവർക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് (ആക്ട്സ്) മുന്നറിയിപ്പ് നൽകി.
വഖഫ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ച ഇന്നലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് പ്രാർഥനാദിനമായി ആചരിക്കുകയും ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ മുനമ്പം സമരപ്പന്തലിൽ എത്തി സമരക്കാർക്കൊപ്പം ഉപവസിക്കുകയും ചെയ്തു.
ഫാ. ആന്റണി തറയിൽ, സമരസമിതി നേതാക്കളായ ബെന്നി ജോസഫ് കുറുപ്പശേരി , സിജി ജിൻസൺ, ആക്ട്സ് നേതാക്കളായ കുരുവിള മാത്യൂസ്, ജോർജ് ഷൈൻ , ജോൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.