രാജീവ് ചന്ദ്രശേഖര്‍ ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു
Friday, April 4, 2025 2:26 AM IST
ചങ്ങനാശേരി: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു.
സന്ദര്‍ശനം തികച്ചും സൗഹൃദപരമാണെന്നും ജി. സുകുമാരന്‍ നായരുടെ അനുഗ്രഹം തേടാനാണ് എത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഇന്നലെ രാവിലെ ഒമ്പതിനാണ് അദ്ദേഹം എന്‍എസ്എസ് ആസ്ഥാനത്തെത്തിയത്.
മുനമ്പം ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും: രാജീവ് ചന്ദ്രശേഖര്‍
ചങ്ങനാശേരി: വഖഫ് ബില്‍ പാസായതിലൂടെ മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.
പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍നായരെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം പ്രശ്നത്തില്‍ ആരാണ് അവര്‍ക്കൊപ്പം നിന്നത് എന്ന് വ്യക്തമാണ്.
കോണ്‍ഗ്രസും സിപിഎമ്മും പാര്‍ലമെന്റില്‍ നുണ പ്രചരിപ്പിക്കുകയാണ് ചെയ്തത്. ഇന്ത്യ മുന്നണിയുടെ പ്രീണന രാഷ്ട്രീയം പാര്‍ലമെന്റില്‍ ഇന്നലെ വെളിച്ചത്തായിട്ടുണ്ട്.
കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റില്‍ അവരുടെ കടമ നിര്‍വഹിച്ചില്ലെന്നു മാത്രമല്ല, നാണംകെട്ട രാഷ്ട്രീയമാണ് നടത്തിയതെന്നും രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.