ശ്രീനിവാസന് വധക്കേസ്: പത്തു പ്രതികള്‍ക്ക് ജാമ്യം
Thursday, April 3, 2025 3:10 AM IST
കൊച്ചി: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് എസ്.കെ. ശ്രീനിവാസന് വധക്കേസില്‍ പ്രതികളായ പത്തു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പ്രതികള്‍ രണ്ടുവര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന സാഹചര്യവും വിചാരണ നീളാനുള്ള സാധ്യതയും കണക്കിലെടുത്താണ് ജാമ്യം. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെതിരേ പ്രതികള്‍ നല്കിയ അപ്പീലിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.