റീഎഡിറ്റിംഗ് ‘എമ്പുരാന്’ സിനിമയ്ക്ക് വലിയ പബ്ലിസിറ്റി നല്കി: നടി ഷീല
Thursday, April 3, 2025 2:06 AM IST
കോഴിക്കോട് : റീഎഡിറ്റിംഗ് ‘എമ്പുരാന്’ സിനിമയ്ക്ക് വലിയ പബ്ലിസിറ്റി നല്കിയെന്നു നടി ഷീല. നല്ല പടമാണ് ഇതെന്നും ഇത്തരം സിനിമയിറങ്ങിയതില് അഭിമാനിക്കുന്നുവെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
“എംബുരാനില്‍ നടന്ന കാര്യങ്ങള്‍ മാത്രമാണുള്ളത്. നടന്ന കാര്യങ്ങള്വച്ച എത്ര പടങ്ങള്‍ എടുക്കുന്നു. മാമ്പഴമുള്ള മരത്തിലേ ആളുകള്‍ കല്ലെറിയുകയുള്ളൂ. മാമ്പഴമില്ലാത്തതില് എറിയല്ല. നല്ല പടമാണിത്. എത്ര പേര്‍ക്ക് ഒരു സിനിമയുമായി ബന്ധപ്പെട്ട് ജോലികിട്ടും. ഒരു നിമിഷംകൊണ്ട് ഇതു കൊള്ളില്ല എന്നു പറയുന്നത് തെറ്റായ കാര്യമാണ്.
ഗ്രാമങ്ങളില്‍പോലും എന്പുരാന് ഹൗസ്ഫുള് ആയാണ് ഓടുന്നത്. ആള്ക്കാര് പറയുമ്പോള്‍ സൗജന്യ പബ്ലിസിറ്റിയാണു ലഭിക്കുന്നത്. കഷ്ടപ്പെട്ട് വര്‍ഷങ്ങള്‍കൊണ്ട് എടുത്ത സിനിമയാണിത്.ഇംഗ്ലീഷ് സിനിമ കാണുന്നതുപോലെയുള്ള അനുഭവമാണ് എനിക്കുണ്ടായത്.
ഓരോ ഷോട്ടും ഓരോ പെയിന്റിംഗ് പോലെയാണ്. ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ മാധ്യമ പ്രവര്ത്തകയാകണമെന്നാണ് ആഗ്രഹം എന്തും ആരോടും ചോദിക്കാന്‍ കഴിയുമല്ലോ. അതിനാലാണ് മാധ്യമ പ്രവര്‍ത്തകയാകാന്‍ ആഗ്രഹം ഉണ്ടെന്നു പറഞ്ഞത്’’-ഷീല കൂട്ടിച്ചേർത്തു.