എസ്പിസി ‘വിസ്കിഡ് 2025’ സംസ്ഥാനതല ഫൈനല്‍ ഇന്ന്
Friday, April 4, 2025 2:26 AM IST
കൊച്ചി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ക്വിസ് മത്സരമായ എസ്പിസി വിസ്കിഡ് 2025ന്റെ സംസ്ഥാനതല ഫൈനല്‍ മത്സരം ഇന്നു രാവിലെ പത്തിന് കളമശേരി രാജഗിരി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് ഉദ്ഘാടനം ചെയ്യും. മത്സരത്തില്‍ 20 പോലീസ് ജില്ലകളില്‍നിന്ന് ജില്ലാതല വിജയികളായി എത്തുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ ടീമുകള്‍ പങ്കെടുക്കും.
വൈകുന്നേരം 5.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഇന്റലിജന്‍സ് എഡിജിപി പി. വിജയന് വിജയികൾക്ക് പുരസ്കാരങ്ങള്‍ സമ്മാനിക്കും.