ഭൂമിതട്ടിപ്പ് കേസിൽ എളമരം കരീമിന് അറസ്റ്റ് വാറന്റ്
Thursday, April 3, 2025 2:06 AM IST
കോഴിക്കോട്: ഭൂമിതട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ വ്യവസായമന്ത്രിയുമായ എളമരം കരീമിന് അറസ്റ്റ് വാറന്റ്.
മുക്കം കാരശേരിയിലെ മുക്കം ക്രഷർ ആൻഡ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ ഹാജരാവാത്തതിനെത്തുടർന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. താമരശേരി കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. നാല് തവണ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു.