മോക്ക് ഡ്രിൽ 11ന്
Thursday, April 3, 2025 3:10 AM IST
തിരുവനന്തപുരം: ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും സംയുക്തമായി ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും രക്ഷാപ്രവർത്തന തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായി 11ന് മോക്ക് ഡ്രിൽ സംഘടിപ്പിക്കും.
എറണാകുളം ഒഴികെയുള്ള ജില്ലകളിൽ തെരഞ്ഞെടുക്കപ്പെട്ട 26 സ്ഥലങ്ങളിൽ ഒരേ സമയമാണ് മോക്ക് ഡ്രിൽ.