ദീപനാളം സാഹിത്യ അവാര്‍ഡ് വിനായക് നിര്‍മ്മലിന്
Wednesday, January 22, 2025 2:35 AM IST
പാലാ: മൂല്യാധിഷ്ഠിത രചനകളിലൂടെ സാഹിത്യരംഗത്തു നല്കിയ സമഗ്രസംഭാവനയ്ക്കുള്ള ദീപനാളം സാഹിത്യ അവാര്‍ഡിന് എഴുത്തുകാരന് വിനായക് നിര്‍മ്മല്‍ അര്‍ഹനായി. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.
ഫെബ്രുവരി 15നു ദീപനാളത്തിന്റെ ആഭിമുഖ്യത്തില്‍ പാലായില്‍ നടക്കുന്ന പ്രതിഭാസംഗമത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അവാര്‍ഡു സമ്മാനിക്കും.
നോവല്‍, ചെറുകഥ, ബാലസാഹിത്യം, സിനിമ, വിവര്‍ത്തനം, ആത്മീയം, ജീവചരിത്രം എന്നീ രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ വിനായക് നിര്‍മ്മല്‍ നൂറിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
സിനിമകള്‍ക്കു പുറമേ, നിരവധി ഡോക്യുമെന്ററികള്‍ക്കും ടെലിഫിലിമുകള്‍ക്കും കഥയും തിരക്കഥയും എഴുതി.പാലാ പ്രവിത്താനം തോട്ടുപുറത്ത് സെബാസ്റ്റ്യന്‍- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.