അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: യുവാവിനെ കുതിരവട്ടത്തേക്ക് മാറ്റി
Thursday, January 23, 2025 2:59 AM IST
കോഴിക്കോട്: താമരശേരി അടിവാരം 30 ഏക്കറിലെ കായിക്കൽ സുബൈദയെ (53) വെട്ടിക്കൊലപ്പെടുത്തിയ മകൻ ആഷിഖി(25) നെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ആഷിഖിനെ ജയിലിൽ നിന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയത്.
അർബുദരോഗിയായ സുബൈദയെ ലഹരിക്ക് അടിമയായ മകൻ ആഷിഖ് കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞു സുബൈദ സഹോദരിയുടെ വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണു കൊലപാതകം. ലഹരിക്കടിമയായതിനുശേഷം മുമ്പ് പലതവണ ആഷിഖ് ഉമ്മയെ കൊല്ലാൻ ശ്രമം നടത്തിയിരുന്നു. കൊലയ്ക്കു കാരണമായത് പണവും സ്വത്തും നൽകാത്തതിലുള്ള വിരോധമാണെന്നാണു പോലീസ് നിഗമനം.