റേഷൻകടയടപ്പ്: ധനമന്ത്രിയുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച
Thursday, January 23, 2025 2:59 AM IST
തിരുവനന്തപുരം: റേഷൻ വ്യാപാരികൾ 27നു പ്രഖ്യാപിച്ച റേഷൻകടയടപ്പു സമരം അവസാനിപ്പിക്കുന്നതിനായി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച നടത്തുമെന്നു മന്ത്രി ജി.ആർ.അനിൽ.
നേരത്തേ നടത്തിയ ചർച്ചയിൽ റേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി ഉന്നയിച്ച നാല് ആവശ്യങ്ങളിൽ സംസ്ഥാന സർക്കാരിനു നടപ്പാക്കാൻ കഴിയുന്ന രണ്ട് ആവശ്യങ്ങളിലാണ് ചർച്ച.