എന്‍എഫ്ആര്‍ കൊച്ചി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നാളെ മുതല്‍
Thursday, January 23, 2025 2:59 AM IST
കൊച്ചി: നിയോ ഫിലിം സ്കൂള്‍ സംഘടിപ്പിക്കുന്ന എന്‍എഫ്ആര്‍ കൊച്ചി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നാളെ മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാളെ രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ എറണാകുളം ശ്രീധര്‍ തിയറ്ററില്‍ ഷോര്‍ട്ട് ഫിലിം മത്സരങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട മികച്ച പത്തു ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
സംവിധായകന് വെട്രിമാരന് ചെയര്‍മാനായ ജൂറിയാണ് ഫിലിമുകള്‍ തെരഞ്ഞെടുത്തത്. 25ന് മറൈന്‍ഡ്രൈവ് താജ് വിവാന്തയില്‍ ഫിലിം കോണ്‍ക്ലേവ് നടക്കും. മൂന്നു പാനല്‍ ചര്‍ച്ചയും ഉണ്ടാകും.