ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പ്; സംസ്ഥാന സർക്കാരിന്റെ നിർദേശത്തിന് അംഗീകാരം
Wednesday, January 22, 2025 2:35 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഉത്സവങ്ങൾക്ക് ആന എഴുന്നള്ളിപ്പ് നടത്തുന്പോൾ ആനകൾ തമ്മിലും ആളുകൾ, തീ വെട്ടി എന്നിവയുമായി ഉള്ള അകലം സംബന്ധിച്ച സർക്കാരിന്റെ തീരുമാനം ഹൈക്കോടതിയെ അറിയിച്ചതായും കോടതി ഇത് തത്വത്തിൽ അംഗീകരിച്ചതായും വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
വിവിധ ആരാധനാലയങ്ങളുടെ സ്ഥലത്തിന്റെ കിടപ്പ്, മറ്റ് സാഹചര്യങ്ങൾ, കാലാവസ്ഥ തുടങ്ങിയ പല ഘടകങ്ങൾ കണക്കിലെടുത്ത്, ഉത്സവങ്ങൾക്ക് അനുമതി നൽകുന്ന ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാ നിരീക്ഷണ സമിതിക്കു തന്നെ അകലം തീരുമാനിക്കാം എന്ന നിർദേശം ആണ് സർക്കാർ കോടതിയിൽ അറിയിച്ചത്.
സംസ്ഥാനത്തെ ഉത്സവങ്ങൾ ആചാര പ്രകാരം നടത്തുന്നതിനുള്ള സാഹചര്യം ഉണ്ടാകുമെന്നു വനം മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു.