ബോബി ചെമ്മണൂരിനെതിരേ ഒരു വകുപ്പുകൂടി ചുമത്തി
Wednesday, January 22, 2025 2:35 AM IST
കൊച്ചി: ലൈംഗികാധിക്ഷേപ പരാമര്‍ശത്തില്‍ നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂരിനെതിരേ ഒരു വകുപ്പുകൂടി പോലീസ് ചുമത്തി.
പിന്തുടര്ന്നു ശല്യം ചെയ്തതിന് ബിഎന്‍എസ് 78 ആണ് ചുമത്തിയത്. നടിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ പരിഷ്കരിച്ചത്. ഇക്കാര്യം സെന്‍ട്രല്‍ പോലീസ് രേഖാമൂലം എറണാകുളം മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.
കഴിഞ്ഞ ഏഴിനാണ് ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരേ പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്്ടുമാണ് ആദ്യം ചുമത്തിയിരുന്നത്.