“നിയമസഭയിലെത്തിയത് വര്‍ഗീയതയെ തോല്‍പ്പിച്ച്”; കന്നി പ്രസംഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍
Thursday, January 23, 2025 3:00 AM IST
തിരുവനന്തപുരം: ബിജെപിയുടെയും സിപിഎമ്മിന്റെയും വര്‍ഗീയതയെ തോല്‍പ്പിച്ചാണു താന്‍ നിയമസഭയിലെത്തിയതെന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.
നിയമസഭയിലെ തന്റെ കന്നിപ്രസംഗത്തിലാണു രാഹുല്‍ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ചത്. നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു രാഹുല്‍.
“ഉയര്‍ന്ന അഭിമാനബോധത്തോടെയാണ് ഞാന്‍ നിയമസഭയില്‍ നില്‍ക്കുന്നത്. പാലക്കാട്ടെ ജനങ്ങള്‍ ബിജെപിയുടെയും സംഘപരിവാറിന്റെയും വര്‍ഗീയതയെ മാത്രമല്ല തോല്‍പ്പിച്ചത്. അവരോട് കിടപിടിക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ വര്‍ഗീയതയെയും തോല്‍പ്പിച്ചു. നീലപ്പെട്ടിയില്‍ കള്ളപ്പണം കടത്തി എന്ന ആരോപണം ഉന്നയിച്ച് രണ്ടു മാസം പിന്നിട്ടിട്ടും ഒരു എഫ്ഐആര്‍ പോലുമിട്ടില്ല.
എം.ബി. രാജേഷ് ഏതാണ്, വി.വി. രാജേഷ് ഏതാണ് എന്ന് കേരളത്തിത്തിനു തിരിച്ചറിയാന്‍ കഴിയാത്ത രീയിലായിരുന്നു. രണ്ടു പേരുടെയും ശബ്ദം ഒരുപോലെ ആയിരുന്നില്ല, ഒന്നുതന്നെയായിരുന്നു. പച്ചവെള്ളത്തിനു തീപിടിപ്പിക്കുന്ന പച്ച വര്‍ഗീയതയാണു സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.
കാഫിര്‍ സ്ക്രീന്‍ ഷോട്ടിന്റെ പ്രിന്റഡ് വേര്ഷനാണു തെരഞ്ഞെടുപ്പ് സിപിഎം നല്കിയ പത്രപ്പരസ്യം. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടപ്പോള്‍ മാരാര്‍ജി ഭവനില്‍ ഉയര്‍ന്നത് കരച്ചിലാണെങ്കില്‍ എകെജി സെന്ററില്‍ ഉയര്‍ന്നത് കൂട്ടക്കരച്ചിലാണ്.
ബിജെപിയില്‍നിന്ന് ഒരാള്‍ പോലും കൊഴിയാന്‍ പാടില്ലെന്ന ഏറ്റവും വലിയ താത്പര്യം സിപിഎമ്മിനാണ്’’- രാഹുൽ പറഞ്ഞു.
പാടിപ്പുകഴ്ത്തുന്നവരില്‍ ഒരാള്‍പോലും പിണറായി വിജയന് ഒരു മനുഷ്യനാണ് എന്നു പറയാന്‍ തയാറാകുന്നില്ല എന്നത് മുഖ്യമന്ത്രി തിരിച്ചറിയണം- രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.