നാടകവണ്ടി മറിഞ്ഞു മരിച്ച നടിമാരുടെ കുടുംബത്തിന് സഹായം നൽകും
Thursday, January 23, 2025 2:59 AM IST
തിരുവനന്തപുരം: കായംകുളം ദേവ കമ്യൂണിക്കേഷൻസിന്റെ നാടകവണ്ടി വയനാട്ടിൽ വച്ചു മറിഞ്ഞതിനെത്തുടർന്നു മരിച്ച രണ്ടു നടിമാരുടെയും കുടുംബത്തിന് കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്നു മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു.
നേരത്തേ 25,000 രൂപ വീതം സംസ്കാരച്ചെലവിനായി നൽകിയിരുന്നു. അപകടത്തിൽ വാഹനവും നാടക സാധനസാമഗ്രികളും നശിച്ച നാടകസമിതിക്കും നഷ്ടപരിഹാരം നൽകുമെന്നു മന്ത്രി പറഞ്ഞു.