തൊ​​ടു​​പു​​ഴ: വ​​സ്ത്ര​​വ്യാ​​പാ​​ര മേ​​ഖ​​ല​​യി​​ലെ അ​​തി​​കാ​​യ​​നും ആ​​തി​​ഥ്യ​​മ​​ര്യാ​​ദ​​യു​​ടെ ആ​​ൾ​​രൂ​​പ​​വു​​മാ​​യ ഔ​​സേ​​പ്പ് ജോ​​ണ്‍ പു​​ളി​​മൂ​​ട്ടി​​ൽ(88) ഓ​​ർ​​മ​​യാ​​യി. വാ​​ർ​​ധ​​ക്യ​​സ​​ഹ​​ജ​​മാ​​യ അ​​സു​​ഖ​​ങ്ങ​​ളെ തു​​ട​​ർ​​ന്നു തൊ​​ടു​​പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ൽ​​സ​​യി​​ലി​​രി​​ക്കെ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മൂ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു അ​​ന്ത്യം.

തൊ​​ടു​​പു​​ഴ​​യി​​ലെ സാ​​മൂ​​ഹ്യ, സാം​​സ്കാ​​രി​​ക,വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​ക​​ളി​​ൽ നി​​റ​​സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു ഇ​​ദ്ദേ​​ഹം. വ​​ലി​​പ്പ​​ച്ചെറു​​പ്പ​​മി​​ല്ലാ​​തെ എ​​ല്ലാ​​വ​​രെ​​യും സ​​മ​​ഭാ​​വ​​ന​​യി​​ൽ ക​​ണ്ടി​രു​​ന്ന ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ജീ​​വി​​ത​​ശൈ​​ലി സ്ഥാ​​പ​​ന​​ത്തി​​ൽ എ​​ത്തു​​ന്ന ഓ​​രോ​​രു​​ത്ത​​രെ​​യും ആ​​ഴ​​ത്തി​​ൽ സ്പ​​ർ​​ശി​​ച്ചി​​രു​​ന്നു.

അ​​താ​​ണ് പു​​ളി​​മൂ​​ട്ടി​​ൽ സി​​ൽ​​ക്സ് ഉ​​ട​​മ ഔ​​സേ​​പ്പ്ജോ​​ണി​​ന്‍റെ വി​​ജ​​യ​​ര​​ഹ​​സ്യ​​വും. ഉ​​ദ​​യം​​പേ​​രൂ​​ർ പ​​രേ​​ത​​രാ​​യ ചാ​​ക്കോ ഔ​​സേ​​പ്പ്-​​അ​​ന്ന​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ അ​​ഞ്ചാ​​മ​​ത്തെ മ​​ക​​നാ​​യി 1937 ന​​വം​​ബ​​ർ 15നാ​​ണ് ജ​​ന​​നം.

ഒ​​രു നൂ​​റ്റാ​​ണ്ട് മു​​ന്പാ​​ണ് പു​​ളി​​മൂ​​ട്ടി​​ൽ കു​​ടും​​ബം വ്യാ​​പാ​​ര​​രം​​ഗ​​ത്തേ​​ക്ക് ക​​ട​​ന്നു​​വ​​രു​​ന്ന​​ത്. ആ​​ദ്യ​​കാ​​ല​​ത്ത് പ​​ല​​ച​​ര​​ക്ക് ക​​ട, തു​​ണി​​ക്ക​​ട, ഓ​​യി​​ൽ​​മി​​ൽ എ​​ന്നി​​വ​​യാ​​ണ് തൊ​​ടു​​പു​​ഴ​​യി​​ൽ ന​​ട​​ത്തി വ​​ന്നി​​രു​​ന്ന​​ത്. 1924ലാ​​യി​​രു​​ന്നു വ​​സ്ത്ര​​വ്യാ​​പാ​​ര രം​​ഗ​​ത്തേ​​യ്ക്കു​​ള്ള രം​​ഗ​​പ്ര​​വേ​​ശം.

ഔ​​സേ​​പ്പ് ജോ​​ണി​​ന്‍റെ പി​​താ​​വ് ചാ​​ക്കോ ഔ​​സേ​​പ്പ് ചെ​​റി​​യ മു​​റി​​യി​​ലാ​​ണ് തു​​ണി​​ക്ക​​ട ആ​​രം​​ഭി​​ച്ച​​ത്.​​ പി​​ന്നീ​​ട് പ​​ഴ​​യ പ്രൈ​​വ​​റ്റ് ബ​​സ് സ്റ്റാ​​ന്‍റി​​നു സ​​മീ​​പം 15,000 ച​​തു​​ര​​ശ്ര​​യ​​ടി വി​​സ്തീ​​ർ​​ണ​​മു​​ള്ള കെ​​ട്ടി​​ട​​ത്തി​​ൽ വി​​പു​​ല​​മാ​​യ വ​​സ്ത്ര​​വ്യാ​​പാ​​ര സ്ഥാ​​പ​​നം ആ​​രം​​ഭി​​ച്ചു. 2008-ൽ ​​തൊ​​ടു​​പു​​ഴ​​യി​​ൽ 75,000 ച​​തു​​ര​​ശ്ര​​യ​​ടി വി​​സ്തീ​​ർ​​ണ​​മു​​ള്ള അ​​തി​​വി​​ശാ​​ല​​മാ​​യ പു​​തി​​യ ഷോ​​റൂ​​മി​​നു തു​​ട​​ക്ക​​മി​​ട്ടു.


തൃ​​ശൂ​​ർ, കോ​​ട്ട​​യം, കൊ​​ല്ലം, തി​​രു​​വ​​ല്ല, പാ​​ലാ, കൊ​​ച്ചി, തൊ​​ടു​​പു​​ഴ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി പു​​ളി​​മൂ​​ട്ടി​​ൽ സി​​ൽ​​ക്സ് ഗ്രൂ​​പ്പി​​ന് നി​​ല​​വി​​ൽ ഏ​​ഴ് ഷോ​​റൂ​​മു​​ക​​ളു​​ണ്ട്.

പു​​ളി​​മൂ​​ട്ടി​​ൽ സി​​ൽ​​ക്സി​​ന്‍റെ മാ​​ർ​​ഗ​​ദ​​ർ​​ശി​​യാ​​യ ഒൗ​​സേ​​പ്പ് ജോ​​ണി​​ന്‍റെ അ​​സാ​​ധാ​​ര​​ണ​​മാ​​യ നേ​​തൃ​​പാ​​ട​​വ​​വും ക​​ർ​​മ​​കു​​ശ​​ല​​ത​​യും ദീ​​ർ​​ഘ​​വീ​​ക്ഷ​​ണ​​വു​​മാ​​ണ് വ​​സ്ത്ര​​വ്യാ​​പാ​​ര രം​​ഗ​​ത്ത് വി​​സ്മ​​യം ജ​​നി​​പ്പി​​ക്കു​​ന്ന മു​​ന്നേ​​റ്റ​​മു​​ണ്ടാ​ക്കാ​​ൻ വ​​ഴി തു​​റ​​ന്ന​​ത്.​​

നി​​ല​​വി​​ൽ തൊ​​ടു​​പു​​ഴ​​യി​​ലെ ഷോ​​റൂ​​മി​​ന്‍റെ ഡ​​യ​​റ​​ക്ട​​റാ​​യി മ​​ക​ൻ റോ​​യി ജോ​​ണും തി​​രു​​വ​​ല്ല​​യി​​ലെ​​യും കൊ​​ച്ചി​​യി​​ലെ​​യും ഡ​​യ​​റ​​ക്ട​​റാ​​യി മ​ക​ൻ റോ​​ജ​​ർ ജോ​​ണും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. ര​​ണ്ടാ​യി​​ര​​ത്തോ​​ളം തൊ​​ഴി​​ലാ​​ളി​​ക​​ൾ വി​​വി​​ധ ഷോ​​റൂ​​മു​​ക​​ളി​​ലാ​​യി ജോ​​ലി ചെ​​യ്തു​​വ​​രു​​ന്നു​​ണ്ട്. കൃ​​ത്യ​​നിഷ്ഠയോ​​ടെ​​യു​​ള്ള ജീ​​വി​​ത​​ശൈ​​ലി​​യാ​​യി​​രു​​ന്നു ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റേ​ത്.

വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ വാ​​യ​​ന​​ശീ​​ലം​​വ​​ർ​​ധി​​പ്പി​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ദീ​​പി​​ക ന​​മ്മു​​ടെ ഭാ​​ഷ പ​​ദ്ധ​​തി ജി​​ല്ല​​യി​​ലെ വി​​വി​​ധ ക​​ലാ​​ല​​യ​​ങ്ങ​​ളി​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നും ഇ​​ദ്ദേ​​ഹം ഉ​​ത്സു​​ക​​നാ​​യി​​രു​​ന്നു.​​ നാ​​ൽ​​പ​​തോ​​ളം വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളും സ​​ന്ദ​​ർ​​ശി​​ച്ചി​​ട്ടു​​ണ്ട്. മി​​ക​​ച്ച ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ക​​നു​​മാ​​യി​​രു​​ന്നു. ഭാ​​ര്യ പെ​​ണ്ണ​​മ്മ തൊ​​ടു​​പു​​ഴ ക​​ള​​രി​​ക്ക​​ൽ കു​​ടും​​ബാം​​ഗ​​മാ​​ണ്.