തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ മാ​​​​സ​​​​ത്തി​​​​ൽ ഒ​​​​രു പീ​​​​രി​​​​യ​​​​ഡ് ല​​​​ഹ​​​​രി-​​​​മാ​​​​ലി​​​​ന്യ നി​​​​ർ​​​​മാ​​​​ർ​​​​ജ​​​​നം, കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് എ​​​​തി​​​​രാ​​​​യ അ​​​​തി​​​​ക്ര​​​​മം തു​​​​ട​​​​ങ്ങി​​​​യ സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​സ​​​​ക്തി​​​​യു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ക്ലാ​​​​സെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി നീ​​​​ക്കി​​​​വ​​​​യ്ക്കു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്ന് വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി.​​​​ ശി​​​​വ​​​​ൻ​​​​കു​​​​ട്ടി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

ല​​​​ഹ​​​​രി അ​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ മാ​​​​സ​​​​ത്തി​​​​ലൊ​​​​രു സ്പെ​​​​ഷ​​​​ൽ അ​​​​സം​​​​ബ്ലി ചേ​​​​രാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ക്കും.


നി​​​​ര​​​​ന്ത​​​​ര മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ന് അ​​​​ധ്യാ​​​​പ​​​​ക​​​​ർ ന​​​​ൽ​​​​കു​​​​ന്ന 20 മാ​​​​ർ​​​​ക്കി​​​​ൽ, ല​​​​ഹ​​​​രി നി​​​​ർ​​​​മാ​​​​ർ​​​​ജ​​​​നം പോ​​​​ലു​​​​ള്ള സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​സ​​​​ക്തി​​​​യു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കും.

ഈ ​​​​അ​​​​ക്കാ​​​​ഡ​​​​മി​​​​ക് വ​​​​ർ​​​​ഷം പ​​​​രി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന പാ​​​​ഠ​​​​പു​​​​സ്ത​​​​ങ്ങ​​​​ളി​​​​ൽ ലഹരി ബോധവത്കരണം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും അ​​​​ൻ​​​​വ​​​​ർ സാ​​​​ദ​​​​ത്തി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​ക്ഷ​​​​ണി​​​​ക്ക​​​​ലി​​​​ന് മ​​​​ന്ത്രി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി.