ബോക്സിംഗ് മത്സരം 26ന്
Thursday, January 23, 2025 2:59 AM IST
കൊച്ചി: കേരള ബോക്സിംഗ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആറാമത് പ്രഫഷണല്‍ ബോക്സിംഗ് മത്സരം 26ന് വൈകുന്നേരം ആറിന് ഇടപ്പള്ളി ലുലു മാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വേള്‍ഡ് ബോക്സിംഗ് കൗണ്‍സിലിന്റെ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്ന 30 പേരാണു മത്സരത്തില്‍ പങ്കെടുക്കുന്നത്.