വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഫ്രാൻസിസ് ജോർജ് എംപി
Wednesday, January 22, 2025 2:35 AM IST
വൈപ്പിൻ: വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എംപി.
മുനമ്പം ഭൂസമരത്തിന്റെ നൂറാം ദിനത്തിൽ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്റ്റ്സിന്റെ (അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ്) നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരത്തിൽ സമാപനദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള വഖഫ് നിയമത്തിലെ നിർദയമായ വകുപ്പുകളോട് മനഃസാക്ഷിയുള്ള ആർക്കും യോജിക്കാനാകില്ല. കേന്ദ്രസർക്കാർ സമ്മർദങ്ങൾക്കു വഴങ്ങി ഈ ബില്ലവതരണത്തിൽനിന്ന് പിന്നോട്ടു പോകരുതെന്നും എംപി അഭ്യർത്ഥിച്ചു.
ആക്റ്റ്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി കുരുവിള മാത്യൂസ്, ഭാരവാഹികളായ ജോർജ് ഷൈൻ, ഫ്രാൻസിസ് അമ്പാട്ട്, ഭൂസംരക്ഷണ സമിതി ഭാരവാഹികളായ സെബാസ്റ്റ്യൻ പാലക്കൽ, ബെന്നി ജോസഫ്, സിജി ജിൻസൺ, ജിമ്സി ആന്റണി ,റോഷൻ ചാക്കപ്പൻ, അഡ്വ. പി.സി. ജോസഫ്, ബെന്നി കാട്ടുനിലത്ത്, നിക്സൺ മുനമ്പം എന്നിവർ പ്രസംഗിച്ചു.