പിപിഇ കിറ്റ് അഴിമതി: വിജിലൻസിൽ പരാതി
Thursday, January 23, 2025 3:00 AM IST
തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ 10.23കോടി അധികബാധ്യതയും ക്രമക്കേടുമുണ്ടായെന്ന സിഎജി റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് പൊതുപ്രവർത്തകനായ പായിച്ചറ നവാസ് വിജിലൻസിൽ പരാതി നൽകി.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പെടെ 12 പേർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതി. അന്വേഷണം നടത്താൻ വിജിലൻസിന് സർക്കാരിന്റെ അനുമതി വേണം.