ബാബു ഏബ്രഹാം കള്ളിവയലില്‍ വീണ്ടും സിഎ ഇന്‍സ്റ്റിറ്റ്യൂട്ട് സെന്‍ട്രല്‍ കൗണ്‍സിലിൽ
Thursday, January 23, 2025 2:59 AM IST
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) സെന്‍ട്രല്‍ കൗണ്‍സിലിലേക്ക് എറണാകുളം സ്വദേശിയായ ബാബു ഏബ്രഹാം കള്ളിവയലില്‍ നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.
സെന്‍ട്രല്‍ കൗണ്‍സിലിൽ നാലു തവണ അംഗമാകുന്ന ആദ്യ മലയാളിയാണ്. ഡല്‍ഹിയിലെ ഐസിഎഐ ആസ്ഥാനത്ത് ഫെബ്രുവരി 12ന് ബാബു ചുമതലയേല്‍ക്കും.
സിഎ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദക്ഷിണേന്ത്യന്‍ റീജണല്‍ കൗണ്‍സിലിലേക്ക് എറണാകുളം സ്വദേശി ദീപ വര്‍ഗീസും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍നിന്ന് ആദ്യമായാണ് ഒരു വനിത റീജണല്‍ കൗണ്സിലെത്തുന്നത്.