കൊളപ്പുറത്ത് വന്‍ സ്പിരിറ്റ് വേട്ട
Thursday, January 23, 2025 3:00 AM IST
മലപ്പുറം: ദേശീയപാതയില്‍ കൊളപ്പുറത്ത് വന്‍ സ്പിരിറ്റ് വേട്ട. അശോക് ലെയ്ലാന്‍ഡ് ലോറി നിറയെ സ്പിരിറ്റുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍നിന്ന് എറണാകുളം പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്.
35 ലിറ്ററിന്റെ 626 കന്നാസുകളിലായാണു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. മുകള്ഭാഗം ചാക്കുകള്‍ കൊണ്ട് മറച്ച നിലയിലാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. പാലക്കാട് പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്.
ഡ്രൈവര്‍ തമിഴ്നാട് സ്വദേശി അമ്പഴകന്, ക്ലീനര്‍ പാലക്കാട് സ്വദേശി ഫക്കീര്‍ മൊയ്തീന് എന്നിവരാണ് പാലക്കാട് ഡാന്‍സഫ് സംഘത്തിന്റെ പിടിയിലായത്. കേസ് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.