കൂത്താട്ടുകുളത്തെ അവിശ്വാസം: ഡിവൈഎസ്പിയെ മാറ്റി
Tuesday, January 21, 2025 2:29 AM IST
ആലുവ: കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്പിയായ പി.എം. ബൈജുവിനെ അന്വേഷണ ചുമതലയിൽനിന്നു മാറ്റി. ആലുവ ഡിവൈഎസ്പിക്കാണ് പകരം ചുമതല.
പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന പരാതികളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് എറണാകുളം ജില്ലാ റൂറല്‍ എസ്പി വൈഭവ് സക്സേന ഡിവൈഎസ്പിക്കെതിരേ നടപടിയെടുത്തത്. അഡീഷണല്‍ എസ്പി, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്നിവര്‍ക്കാണ് പോലീസിനെതിരേയുള്ള പരാതിയിൽ അന്വേഷണച്ചുമതല.