കെടിഡിസി ചൈത്രം ഹോട്ടലിലും ബാർ
Monday, January 20, 2025 4:46 AM IST
തിരുവനന്തപുരം: കെടിഡിസിയുടെ അധീനതയിലുള്ള തന്പാനൂരിലെ ചൈത്രം ഹോട്ടലിലും ബാർ തുറന്നു.
മദ്യം ഒഴുക്കി കൂടുതൽ വരുമാനം നേടാനുള്ള സംസ്ഥാനസർക്കാർ നയത്തിന്റെ ഭാഗമായാണ് ഇവിടെയും ഇന്ത്യൻ നിർമിത വിദേശമദ്യ വില്പനയ്ക്ക് അനുമതി നൽകിയത്.
തന്പാനൂർ റെയിൽവേ സ്റ്റേഷനും കെസ്ആർടിസി ബസ് സ്റ്റാൻഡിനും സമീപമുള്ള സ്റ്റാർ ഹോട്ടലാണു ചൈത്രം.