മലയോര സമര പ്രചാരണ യാത്രയ്ക്ക് 25ന് തുടക്കം
Tuesday, January 21, 2025 2:29 AM IST
കണ്ണൂർ: വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമര പ്രചാരണ യാത്രയ്ക്ക് 25നു തുടക്കമാകും. കരുവഞ്ചാലിൽ വൈകുന്നേരം നാലിന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ യാത്ര ഉദ്ഘാടനം ചെയ്യും.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്നു മലയോര കർഷകരേയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്.