പാ​​​ല​​​ക്കാ​​​ട്: യോ​​​ഗാ​​​ചാ​​​ര്യ​​​ൻ ബാ​​​ബാ രാം​​​ദേ​​​വി​​​നെ​​​തി​​രേ അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച് പാ​​​ല​​​ക്കാ​​​ട് കോ​​​ട​​​തി. ഫ​​​ല​​​സി​​​ദ്ധി വാ​​​ഗ്ദാ​​​നം​​​ചെ​​​യ്ത് ഔ​​​ഷ​​​ധ​​​പ​​​ര​​​സ്യ​​​നി​​​യ​​​മം ലം​​​ഘി​​​ച്ച കേ​​​സി​​​ൽ പാ​​​ല​​​ക്കാ​​​ട് ജു​​​ഡീ​​​ഷ്യ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി-2 ആ​​​ണ് രാം​​​ദേ​​​വി​​​നെ​​​തി​​രേ വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന ഡ്ര​​​ഗ്സ് ക​​​ൺ​​​ട്രോ​​​ൾ വി​​​ഭാ​​​ഗം ര​​​ജി​​​സ്റ്റ​​​ർ​ ചെ​​​യ്ത കേ​​​സി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

ക​​​ഴി​​​ഞ്ഞ 16ന് ​​​പാ​​​ല​​​ക്കാ​​​ട്ടെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ൻ രാം​​​ദേ​​​വി​​​നു സ​​​മ​​​ൻ​​​സ് അ​​​യ​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ അ​​​ന്ന് കോ​​​ട​​​തി​​​യി​​​ൽ വ​​​രാ​​​തി​​​രു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​നു നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​യി ജാ​​​മ്യ​​​മെ​​​ടു​​​ക്കാ​​​ൻ കോ​​​ട​​​തി വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​നു ബാ​​​ബാ രാം​​​ദേ​​​വ് നേ​​​രി​​​ട്ട് പാ​​​ല​​​ക്കാ​​​ട്ടെ കോ​​​ട​​​തി​​​യി​​​ൽ എ​​​ത്തി ജാ​​​മ്യ​​​മെ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​രും. രാം​​​ദേ​​​വി​​​ന്‍റെ അ​​​നു​​​യാ​​​യി ആ​​​ചാ​​​ര്യ ബാ​​​ല​​​കൃ​​​ഷ്ണ​​​യും കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​ണ്.


ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ഒ​​​രു ഡോ​​​ക്ട​​​ർ സം​​​സ്ഥാ​​​ന ഡ്ര​​​ഗ്സ് ക​​​ൺ​​​ട്രോ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ന് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​ക​​​ളി​​​ന്മേ​​​ലാ​​​ണു ന​​​ട​​​പ​​​ടി. രാം​​​ദേ​​​വി​​​ന്‍റെ പ​​​ത​​​ഞ്ജ​​​ലി ക​​​ന്പ​​​നി പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ചി​​​ല ആ​​​യു​​​ർ​​​വേ​​​ദ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ അ​​​മി​​​ത ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദം, പ്ര​​​മേ​​​ഹം എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളെ സു​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ൽ വാ​​​ഗ്ദാ​​​നം​​​ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ​​​ല പ്ര​​​ത്യേ​​​ക രോ​​​ഗ​​​ങ്ങ​​​ൾ സു​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന ത​​​ര​​​ത്തി​​​ൽ പ​​​ര​​​സ്യ​​​ങ്ങ​​​ൾ കൊ​​​ടു​​​ക്കു​​​ന്ന​​​ത് 1954ലെ ​​​ഡ്ര​​​ഗ്സ് ആ​​​ൻ​​​ഡ് മാ​​​ജി​​​ക് റെ​​​മ‍​ഡീ​​​സ് (ഒ​​​ബ്ജെ​​ക്ഷ​​​ണ​​​ബി​​​ൾ അ​​​ഡ്വ​​​ർ​​​ടൈ​​​സ്മെ​​​ന്‍റ്) നി​​​യ​​​മ​​​പ്ര​​​കാ​​​രം കു​​​റ്റ​​​ക​​​ര​​​മാ​​​ണെ​​​ന്ന് കാ​​​ണി​​​ച്ചാ​​​ണ് പ​​​രാ​​​തി.