കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് കോണ്‍ഗ്രസ്: സി.എന്‍. മോഹനന്
Monday, January 20, 2025 4:46 AM IST
കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് കോണ്‍ഗ്രസുകാരെന്ന വിചിത്ര വാദവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്. കൂറുമാറുമെന്ന ഭയത്താല്‍ സിപിഎമ്മുകാര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്ന കലാ രാജുതന്നെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സി.എന്‍. മോഹനന്റെ വിചിത്രവാദം.