രണ്ട് പത്താം ക്ലാസ് വിദ്യാർഥികള്‍ അച്ചന്‍കോവിലാറ്റില്‍ മുങ്ങി മരിച്ചു
Monday, January 20, 2025 4:46 AM IST
പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ ഓമല്ലൂര്‍ മുള്ളനിക്കാട് കോയിക്കല്‍ കടവില്‍ കുളിക്കാനിറങ്ങിയ രണ്ടു പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.
ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂളിലെ വിദ്യാര്‍ഥികളായ ഇലവുംതിട്ട മുട്ടത്തുകോണം എരുത്തിപ്പാട് വീട്ടില്‍ സുഭാഷിന്റെ മകന് ശ്രീശരണ്‍ (15), ഓമല്ലൂര്‍ ചീക്കനാല്‍ ചാക്കാം പുറത്ത് വീട്ടില്‍ ബിനോയി തോമസിന്റെ മകന് ഏബല്‍ ബി. തോമസ് (16) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംഭവം.