മാർ അത്തനേഷ്യസ് ഫുട്ബോൾ:ചേലാമ്പ്ര എൻഎൻഎം - തൃശൂർ അറഫ സെമി ഇന്ന്
Monday, January 20, 2025 5:00 AM IST
ആലുവ: മാർ അത്തനേഷ്യസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ നടന്ന നാലാം ക്വാർട്ടർ ഫൈനലിൽ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി മലപ്പുറം ചേലാമ്പ്ര എൻഎൻഎം ഹയർ സെക്കൻഡറി സ്കൂൾ സെമിഫൈനലിൽ പ്രവേശിച്ചു. ഇന്ന് ആദ്യ സെമിയിൽ ചേലാമ്പ്ര എൻഎൻഎം, തൃശൂർ അറഫ ഇംഗ്ലീഷ് സ്കൂളിനെ നേരിടും.