താ​​​മ​​​ര​​​ശേ​​​രി: അ​​​മ്മ​​​യെ ക്രൂ​​​ര​​​മാ​​​യി വെ​​​ട്ടി​​​ക്കൊ​​​ന്നി​​​ട്ടും കൂ​​​സ​​​ലി​​​ല്ലാ​​​തെ മ​​​ക​​​ൻ ആ​​​ഷി​​​ഖ്. ജ​​​ന്മം ന​​​ൽ​​​കി​​​യ​​​തി​​​നു​​​ള്ള ശി​​​ക്ഷ​​​യാ​​​ണ് അ​​​മ്മ​​​യ്ക്കു ന​​​ൽ​​​കി​​​യ​​​തെ​​​ന്നാ​​​ണ് അ​​​രും​​​കൊ​​​ല​​​യു​​​ടെ കാ​​​ര​​​ണം ചോ​​​ദി​​​ച്ച​​​വ​​​രോ​​​ട് ഇ​​​യാ​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. അ​​​ടി​​​വാ​​​രം പൊ​​​ട്ടി​​​ക്കൈ മു​​​പ്പ​​​തേ​​​ക്ര കാ​​​യി​​​ക്ക​​​ൽ സു​​​ബൈ​​​ദ​​​യാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ബ്രെ​​​യി​​​ൻ ട്യൂ​​​മ​​​ർ ബാ​​​ധി​​​ച്ച് സ​​​ഹോ​​​ദ​​​രി​​​യു​​​ടെ വീ​​​ട്ടി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന സു​​​ബൈ​​​ദ​​​യെ അ​​​വി​​​ടെ​​​യെ​​​ത്തി​​​യാ​​​ണ് മ​​​ക​​​ൻ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

വീ​​​ട്ടി​​​ലെ ഡൈ​​​നിം​​​ഗ് ഹാ​​​ളി​​​ൽ അ​​​മ്മ​​​യെ ക​​​ഴു​​​ത്തി​​​ൽ വെ​​​ട്ടി കൊ​​​ന്ന​​​ശേ​​​ഷം ര​​​ക്തം​​​പു​​​ര​​​ണ്ട ക​​​ത്തി​​​യു​​​മാ​​​യി നി​​​ന്ന ആ​​​ഷി​​​ഖ് ഓ​​​ടി​​​ക്കൂ​​​ടി​​​യ​​​വ​​​രോ​​​ടാ​​​ണ് കൊ​​​ല​​​യു​​​ടെ കാ​​​ര​​​ണം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. തേ​​​ങ്ങ പൊ​​​ളി​​​ക്കാ​​​നാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ് മു​​​ഹ​​​മ്മ​​​ദ് ആ​​​ഷി​​​ഖ് അ​​​ടു​​​ത്ത വീ​​​ട്ടി​​​ൽ​​​നി​​​ന്നു വാ​​​ങ്ങി​​​യ കൊ​​​ടു​​​വാ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞു.

ല​​​ഹ​​​രി​​​മ​​​രു​​​ന്നി​​​ന് അ​​​ടി​​​മ​​​യാ​​​ണ് ഇ​​​യാ​​​ളെ​​​ന്നാ​​​ണ് കു​​​ടും​​​ബം പ​​​റ​​​യു​​​ന്ന​​​ത്. സു​​​ബൈ​​​ദ മ​​​സ്തി​​​ഷ്ക ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു​​​ശേ​​​ഷം സ​​​ഹോ​​​ദ​​​രി പു​​​തു​​​പ്പാ​​​ടി ചോ​​​യി​​​യോ​​​ട് ആ​​​ദി​​​ൽ മ​​​ൻ​​​സി​​​ൽ ഷ​​​ക്കീ​​​ല​​​യു​​​ടെ വീ​​​ട്ടി​​​ൽ ഒ​​​ന്ന​​​ര മാ​​​സം മു​​​ന്പാ​​​ണ് എ​​​ത്തി​​​യ​​​ത്. ഷ​​​ക്കീ​​​ല ജോ​​​ലി​​​ക്കു പോ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന സ​​​മ​​​യം വീ​​​ട്ടി​​​ൽ ആ​​​രു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഒ​​​ന്ന​​​ര വ​​​യ​​​സു​​​ള്ള​​​പ്പോ​​​ൾ പി​​​താ​​​വ് വി​​​വാ​​​ഹ​​​ബ​​​ന്ധം വേ​​​ർ​​​പെ​​​ടു​​​ത്തി. കൂ​​​ലി​​​പ്പ​​​ണി ചെ​​​യ്താ​​​ണു സു​​​ബൈ​​​ദ മ​​​ക​​​നെ വ​​​ള​​​ർ​​​ത്തി​​​യ​​​ത്.

ചി​​​ന്ത​​​ക​​​ളിൽ നിറയെ മകൻ മാ​​​ത്രം

ഭ​​​ർ​​​ത്താ​​​വ് 23 വ​​​ർ​​​ഷം മു​​​മ്പ് ബ​​​ന്ധം വേ​​​ർ​​​പ്പെ​​​ടു​​​ത്തി. ആ​​​കെ​​​യു​​​ള്ള പ്ര​​​തീ​​​ക്ഷ​​​യാ​​​യി​​​രു​​​ന്ന​​​ത് ഏ​​​ക മ​​​ക​​​ൻ ആ​​​ഷി​​​ഖ്. ചി​​​ന്ത​​​ക​​​ളെ​​​ല്ലാം മ​​​ക​​​നെ കു​​​റി​​​ച്ചു മാ​​​ത്രം. സ്നേ​​​ഹം മാ​​​ത്രം പ​​​ക​​​ർ​​​ന്ന അ​​​മ്മ​​​യു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത​​​ത് അ​​​തേ മ​​​ക​​​ൻ.

പ്ല​​​സ് ടു ​​​ക​​​ഴി​​​ഞ്ഞ​​​ശേ​​​ഷം ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ന് ചേ​​​ർ​​​ത്തു. അ​​​വി​​​ടെ​​​വ​​​ച്ചാ​​​ണ് ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം. തു​​​ട​​​ർ​​​ന്ന് പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നി​​​ര​​​ന്ത​​​രം വീ​​​ട്ടി​​​ൽ പ്ര​​​ശ്നം. മു​​​സാ​​​ഫും നി​​​സ്കാ​​​ര പാ​​​യ​​​യും വ​​​രെ തീ​​​യി​​​ട്ട് ന​​​ശി​​​പ്പി​​​ച്ചു. പൊ​​​റു​​​തി​​​മു​​​ട്ടി​​​യ​​​പ്പോ​​​ൾ മ​​​ക​​​നു​​​മാ​​​യി സു​​​ബൈ​​​ദ ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി മ​​​ക​​​നെ ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നെ​​​ങ്കി​​​ലും കു​​​ഞ്ഞു​​​പ്രാ​​​യ​​​ത്തി​​​ൽ പി​​​താ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ കൈ​​​മാ​​​റാ​​​ൻ ത​​​യാ​​​റാ​​​കാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​പ്പോ​​​ൾ ഏ​​​റ്റെ​​​ടു​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ് വീ​​​ട്ടു​​​കാ​​​ർ സു​​​ബൈ​​​ദ​​​യെ മ​​​ട​​​ക്കി അ​​​യ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് അ​​​ഞ്ചു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം രൂ​​​പ മു​​​ട​​​ക്കി ല​​​ഹ​​​രി​​​മു​​​ക്തി കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ചി​​​കി​​​ത്സ ന​​​ട​​​ത്തി. പ​​​ക്ഷേ എ​​​ല്ലാം വെ​​​റു​​​തെ​​​യാ​​​യി. കൂ​​​ട്ടു​​​കെ​​​ട്ടി​​​ൽ​​​പെടു​​​മ്പോ​​​ൾ പ​​​ഴ​​​യ സ്വ​​​ഭാ​​​വ​​​ത്തി​​​ലേ​​​ക്കു​​​ത​​​ന്നെ നീ​​​ങ്ങി.


വീ​​​ടു​​​ക​​​ളി​​​ലും വി​​​വാ​​​ഹ​​​ത്തി​​​നു​​​മെ​​​ല്ലാം ഭ​​​ക്ഷ​​​ണം പാ​​​കം ചെ​​​യ്യു​​​ന്ന​​​തി​​​ന് സ​​​ഹാ​​​യി​​​യാ​​​യും കൂ​​​ലി​​​പ്പ​​​ണി​​​യെ​​​ടു​​​ത്തു​​​മാ​​​ണ് സു​​​ബൈ​​​ദ മ​​​ക​​​നെ വ​​​ള​​​ർ​​​ത്തി​​​യ​​​ത്. ആ​​​ഷി​​​ഖ് വ​​​യ​​​റിം​​​ഗ് ജോ​​​ലി​​​ക്ക് സ​​​ഹാ​​​യി​​​യാ​​​യി ഇ​​​ട​​​യ്ക്കൊ​​​ക്കെ പോ​​​യി​​​രു​​​ന്നു. ഷ​​​ക്കീ​​​ല​​​യു​​​ടെ വീ​​​ട്ടി​​​ൽ താ​​​മ​​​സം തു​​​ട​​​ങ്ങി​​​യി​​​ട്ട് ര​​​ണ്ടു മാ​​​സ​​​മാ​​​യി. അ​​​തി​​​നു​​​മു​​​മ്പ് ന​​​ഫീ​​​സ എ​​​ന്ന സ​​​ഹോ​​​ദ​​​രി​​​യു​​​ടെ വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ആ​​​ഷി​​​ഖ് ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ അ​​​വ​​​നോ​​​ട് വീ​​​ട്ടു​​​കാ​​​ർ അ​​​ടു​​​പ്പം കാ​​​ണി​​​ച്ചി​​​ല്ല. പി​​​ന്നീ​​​ടാ​​​ണ് ഷ​​​ക്കീ​​​ല​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്.

മ​​​ക​​​നോ​​​ടു​​​ള്ള സ്നേ​​​ഹ​​​ക്കൂ​​​ടു​​​ത​​​ലാ​​​ണ് ഷ​​​ക്കീ​​​ല​​​യു​​​ടെ വീ​​​ട്ടി​​​ൽ എ​​​ത്താ​​​ൻ കാ​​​ര​​​ണം. ആ​​​ഷി​​​ഖ് സു​​​ബൈ​​​ദ​​​ക്കൊ​​​പ്പം താ​​​മ​​​സി​​​ക്കു​​​ന്ന​​​തി​​​ൽ ഷ​​​ക്കീ​​​ല​​​യ്ക്ക് എ​​​തി​​​ർ​​​പ്പു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​രു​​​വ​​​ർ​​​ക്കും ഭ​​​ക്ഷ​​​ണ​​​മെ​​​ല്ലാം ഷ​​​ക്കീ​​​ല ത​​​ന്നെ ത​​​യാ​​​റാ​​​ക്കി ന​​​ൽ​​​കു​​​മാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യും ഭ​​​ക്ഷ​​​ണം ത​​​യാ​​​റാ​​​ക്കി ഡൈ​​​നിം​​​ഗ് ടേ​​​ബി​​​ളി​​​ൽ വ​​​ച്ചാ​​​ണ് ഷ​​​ക്കീ​​​ല ജോ​​​ലി​​​ക്കു പോ​​​യ​​​ത്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഒ​​​രു ക്രൂ​​​ര​​​കൃ​​​ത്യം ആ​​​ഷി​​​ഖ് ന​​​ട​​​ത്തു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ച്ചി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ മ​​​ക​​​നെ സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന് പ​​​ല ത​​​വ​​​ണ സു​​​ബൈ​​​ദ​​​യോ​​​ട് ഉ​​​പ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​താ​​​യും ഷ​​​ക്കീ​​​ല പ​​​റ​​​യു​​​ന്നു.