സി.പി. പോൾ ചുങ്കത്തിന് നാടിന്റെ അന്ത്യാഞ്ജലി
Tuesday, January 21, 2025 2:27 AM IST
ചാലക്കുടി: അന്തരിച്ച ചുങ്കത്ത് ജ്വല്ലറി ഗ്രൂപ്പ് ചെയർമാനും രാഷ്ട്രദീപിക ലിമിറ്റഡ് സീനിയർ ഡയറക്ടറും സാമൂഹ്യ-സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്ന സി.പി. പോൾ ചുങ്കത്തിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി.
വസതിയിൽ പൊതുദർശനത്തിനുവച്ച ഭൗതികദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു രാഷ്രീയ- സാമൂഹ്യ- സാംസ്കാരിക - വ്യാപാര - നീതിന്യായ - ആത്മീയരംഗത്തെ ഒട്ടേറെപ്പേർ എത്തി.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ഡോ.ആർ. ബിന്ദു, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസഫ് പുളിക്കൽ, കൊല്ലം ബിഷപ് മാർ പോൾ ആന്റണി മുല്ലശേരി, രാഷ്ട്രദീപിക ലിമിറ്റഡ് വൈസ്ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ, ഡയറക്ടർമാരായ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ, ഇട്ടൂപ്പ് കോനൂപ്പറന്പൻ, മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട്, ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ, ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയ് കണ്ണൻചിറ, ദീപിക തൃശൂർ റെസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത്, മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ ഫാ. ജിയോ ചെരടായി, എഡിറ്റോറിയൽ കോ-ഓർഡിനേറ്റർ ഫാ. റിന്റോ പയ്യപ്പിള്ളി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.