തെക്കന്‍ കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത
Monday, January 20, 2025 4:46 AM IST
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ അടുത്ത മൂന്നു ദിവസം പരക്കെ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം, എവിടെയും കനത്ത മഴയ്ക്കുള്ള സാധ്യതയില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ അടുത്ത മൂന്നു ദിവസം ചെറിയ തോതിലുള്ള മഴ ലഭിക്കും. അതേസമയം, മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും പൊതുവേ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.