സംസ്കൃത നാടകോത്സവം: ദക്ഷിണമേഖലാ മത്സരത്തിന് ഇന്ന് തുടക്കം
Tuesday, January 21, 2025 2:27 AM IST
തൃശൂർ: കേന്ദ്രീയ സംസ്കൃത സർവകലാശാലയുടെ ദേശീയ സംസ്കൃത നാടകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദക്ഷിണമേഖലാ മത്സരത്തിനു പുറനാട്ടുകര ഗുരുവായൂർ കാന്പസിൽ ഇന്നു തുടക്കമാകും. രാവിലെ പത്തിന് പത്മശ്രീ കൈതപ്രം ദാമോദരൻ നന്പൂതിരി ഉദ്ഘാടനംചെയ്യും.
കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ശിവപ്രസാദ് സമാപനസമ്മേളനം ഉദ്ഘാടനംചെയ്യും. മത്സരം നാളെ സമാപിക്കും.