സിപിഎം നേതാക്കൾക്കെതിരേ പീഡനക്കേസെടുക്കണം: ജെബി മേത്തർ
Monday, January 20, 2025 4:46 AM IST
കണ്ണൂർ: കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജുവിനെ വലിച്ചിഴയ്ക്കുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്ത സിപിഎം നേതാക്കൾക്കെതിരേ സ്ത്രീപീഡന കുറ്റം ചുമത്തി കേസെടുക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി. സംസ്ഥാന വനിതാ കമ്മീഷൻ കലാ രാജുവിനെ സന്ദർശിച്ച് മൊഴിയെടുത്ത് കുറ്റക്കാർക്കെതിരേ നടപടിക്കു ശിപാർശ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ നിരന്തര പീഡനത്തെത്തുടർന്നാണ് കലാ രാജു യുഡിഎഫുമായി സഹകരിക്കാൻ തയാറായത്. തങ്ങളുടെ ധിക്കാരത്തിന് എതിരുനിൽക്കുന്നവരെ വക വരുത്തുകയാണ് സിപിഎമ്മിന്റെ നയം. യുഡിഎഫ് നേതാക്കൾ യഥാസമയം ഇടപെട്ടില്ലായിരുന്നുവെങ്കിൽ കലാ രാജുവിനെ ജീവനോടെ കാണില്ലായിരുന്നുവെന്നും ജെബി മേത്തർ പ്രസ്താവനയിൽ പറഞ്ഞു.