ഉമ തോമസ് ആരോഗ്യം വീണ്ടെടുത്തതായി മെഡിക്കല്‍ സംഘം
Tuesday, January 21, 2025 2:27 AM IST
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വിഐപി ഗാലറിയില്‍നിന്നു വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ ആരോഗ്യം വീണ്ടെടുത്തതായി പാലാരിവട്ടം റിനൈ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.
വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും കുറച്ചു ദിവസംകൂടി ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും ഫിസിയോ തെറാപ്പി തുടരുമെന്നും ഡോ. കൃഷ്ണനുണ്ണി പറഞ്ഞു.