റഷ്യന്‍ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്; അന്വേഷണച്ചുമതല എഡിജിപിക്ക്
Tuesday, January 21, 2025 2:27 AM IST
തൃശൂര്‍: റഷ്യന്‍ കൂലിപ്പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
റഷ്യയില്‍ കൊല്ലപ്പെട്ട കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെയും ഒപ്പമുണ്ടായിരുന്ന വടക്കാഞ്ചേരി സ്വദേശിയും ബന്ധുവുമായ ജെയ്ന്‍ കുര്യന്റെയും ബന്ധുക്കളുടെ പരാതിയിലാണ് എഡിജിപി എസ്. ശ്രീജിത്തിന് അന്വേഷണച്ചുമതല നല്‍കിയത്.
ബന്ധുക്കള്‍ കഴിഞ്ഞദിവസമാണു മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. ശബരിമല ഡ്യൂട്ടിയിലുള്ള എഡിജിപി മടങ്ങിയെത്തിയാലുടന്‍ അന്വേഷണം ആരംഭിക്കുമെന്നും ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. കഴിഞ്ഞദിവസം സിബി ഔസേപ്പ്, സുമേഷ് ആന്റണി, സന്ദീപ് തോമസ് എന്നിവര്‍ അറസ്റ്റിലായിരുന്നു.