ഐസക്കിനെതിരായ ഹര്‍ജിക്കാരന്റെ പശ്ചാത്തലം അന്വേഷിക്കാന്‍ കോടതി നിര്‍ദേശം
Tuesday, January 21, 2025 2:29 AM IST
കൊച്ചി: മുന്‍ മന്ത്രി തോമസ് ഐസക്കിനെ വിജ്ഞാന കേരള പദ്ധതി ഉപദേശക പദവിയില്‍ നിയമിച്ചതു ചോദ്യം ചെയ്ത് ഹര്‍ജി നല്കിയ വ്യക്തിയുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
പൊതുതാത്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചയാളുടെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്നു വ്യക്തമാക്കിയാണ് ഹര്‍ജിക്കാരനായ തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി എ. നവാസിന്റെ (പായിച്ചിറ നവാസ്) വിവരങ്ങള്‍ അന്വേഷിച്ച് അറിയിക്കാന്‍ ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയത്.