മീഡിയ അക്കാദമി ഫെലോഷിപ്പിന് 30 വരെ അപേക്ഷിക്കാം
Tuesday, January 21, 2025 2:27 AM IST
കൊച്ചി: മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കുള്ള കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും അന്യസംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിൽനിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കും അപേക്ഷിക്കാം. 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണു ഫെലോഷിപ്പ് തുക.
അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം. മാധ്യമപഠന വിദ്യാര്‍ഥികള്‍ക്കും മാധ്യമപരിശീലന രംഗത്തുള്ള അധ്യാപകര്‍ക്കും അപേക്ഷിക്കാം.
വിദ്യാര്‍ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല. സൂക്ഷ്മവിഷയങ്ങള്‍, സമഗ്രവിഷയങ്ങള്‍, സാധാരണ വിഷയങ്ങള്‍ എന്നു മൂന്നായി തരംതിരിച്ചാണ് ഫെലോഷിപ്പ് നല്‍കുന്നത്. അപേക്ഷാഫോമും നിയമാവലിയും www.keralamediaacademy.org എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.